ആനാട് 6 പേർക്കും നന്ദിയോട് 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു

ആനാട് : ആനാട് ഗ്രാമപഞ്ചായത്തിൽ കോവിഡ്-19 രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുടെ റാപ്പിഡ് പരിശോധന ഇന്ന് ചുള്ളിമാനൂർ ഗവണ്മെന്റ് എൽ.പി.എസിൽ നടന്നു. 74 പേരുടെ റാപ്പിഡ് പരിശോധന നടന്നതിൽ 68 പേരുടെ ഫലം നെഗറ്റീവും 6 പേരുടെ ഫലം പോസിറ്റീവുമാണ്. ഇതിൽ 3 പേർ പനവൂർ പഞ്ചായത്ത് സ്വദേശികളും 3 പേർ ആനാട് പഞ്ചായത്ത് സ്വദേശികളുമാണ്. ദമ്പതികളായ രണ്ട് പൂങ്കാവനം സ്വദേശികൾക്കും 22 വയസുള്ള നാഗച്ചേരിയിലെ യുവാവിനുമാണ് ഇന്ന് ആനാട്’ ഗ്രാമ പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതോടൊപ്പം ഇവരുമായി ബന്ധപ്പെട്ട് സമ്പർക്കപ്പട്ടികയിലുള്ളവരുടെ റാപ്പിഡ് ടെസ്റ്റ് ബുധനാഴ്ച നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് അറിയിച്ചു

നന്ദിയോട് :നന്ദിയോട് ഗ്രാമപഞ്ചായത്തിൽ ഇന്ന് രണ്ടുപേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു.
പാലോട് പിഎച്ച്‌സിയുടെ കോവിഡ് പരിശോധന കേന്ദ്രത്തിൽ ഇന്ന് 36 പേരിലാണ് പരിശോധന നടത്തിയത്. ഇതിൽ പാലുവള്ളി വാർഡിലെ ഒരുമകനും അമ്മയ്ക്കും ആണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച പേരയം വാർഡിലെ രോഗിയുടെ പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവരാണ് ഇവർ. നേരത്തെ പേരയത്ത് എസ്.എ.പി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനും അദ്ധേഹത്തിന്റെ ബന്ധുവിനും രോഗം സ്ഥിരീകരിച്ചിരിന്നു. ഇയാളുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നേരത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിന്നു.കൂടുതൽ ആൾക്കാർക്ക് സമ്പർക്ക സാധ്യത ഉള്ളതിനാൽ ആരോഗ്യവകുപ്പ് ,ജാഗ്രതാ സമിതി,പോലീസ് പഞ്ചായത്ത് വിഭാഗങ്ങൾ പ്രദേശത്ത് കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.