ആനാട് പഞ്ചായത്ത് പരിധിയിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആനാട് :ആനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഇന്ന് മൂന്ന് കോവിഡ് പോസിറ്റീവ് കേസുകൾ. ആനാട് ഗ്രാമപഞ്ചായത്ത് ചുള്ളിമാനൂര്‍ മണലിവിള കോളനിയില്‍ സമ്പര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ന് (46) വയസ്സുള്ള യുവാവിന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് നെടുമങ്ങാട് ആശുപത്രിയില്‍ ചികിത്സ തേടി. അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ആലിയാട്ട് 65 വയസ്സുള്ള സ്ത്രീ അവരുടെ മകളുടെ വീടായ കൊല്ലങ്കാവില്‍ കഴിഞ്ഞ 4 ദിവസമായി താമസിച്ച് വരുന്നു. ഇവരും രോഗലക്ഷണങ്ങളെ തുടര്‍ന്ന് നെടുമങ്ങാട് ആശുപത്രിയില്‍ ചികിത്സ തേടി, കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു .

അതോടൊപ്പം വേങ്കവിള ഇന്‍ഡസ്ട്രിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൊളിക്കോട് സ്വദേശി യുവാവിനും രോഗലക്ഷണങ്ങളെ തുടർന്ന് നെടുമങ്ങാട് ആശുപത്രിയില്‍ ചികിത്സ തേടി. അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു .

മണലിവിളയില്‍ സമ്പര്‍ക്കപട്ടികയിലുള്ള മുഴുവന്‍ ആള്‍ക്കാരെയും നിര്‍ബന്ധമായി കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനം തിങ്കളാഴ്ച ആനാട് ബഡ്സ് സ്ക്കൂളില് ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം ഇന്നലത്തെ അടിയന്തിര വീഡിയോ കോണ്‍ഫറന്‍സിലെ തീരുമാനപ്രകാരം ചുള്ളിമാനൂര്‍ മേഖലയെ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണാക്കുന്നതിനുള്ള നടപടിയ്ക്കായി പോലീസും, റവന്യൂ വകുപ്പും, പഞ്ചായത്തും ജില്ലാ ഭരണകൂടത്തിനെ സമീപിച്ചിട്ടുണ്ട്. ഇതിന്‍റെ തീരുമാനം ഉടന്‍ ഉണ്ടാകും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഈ മേഖലയില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികയിലുള്ള എല്ലാവരും തിങ്കളാഴ്ച പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ് അറിയിച്ചു.