ആനാട് ഗ്രാമപഞ്ചായത്തില്‍ ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു..

ചുള്ളിമാനൂർ :ചുള്ളിമാനൂര്‍ പ്രദേശത്ത് മണലിവിള കേന്ദ്രീകരിച്ച് ഇന്ന് ആനാട് ബഡ്‌സ് സ്കൂളിൽ നടന്ന കോവിഡ് റാപ്പിഡ് ടെസ്റ്റിൽ 138 പേർ പങ്കെടുത്തു. അതിൽ ഏഴു പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ 6 പേർ മണലിവിള കോളനി നിവാസികളും ഒരാൾ ആനാട് 65 വയസുള്ള മേത്തോട് സ്വദേശിയുമാണ്. രോഗം സ്ഥിതീകരിച്ചവരിൽ 32 വയസുള്ള ചെറുപ്പക്കാരൻ, 47 വയസുള്ള ചെറുപ്പക്കാരൻ, 68 വയസുള്ള മധ്യവയസ്‌കൻ, 36 വയസുള്ള യുവതി, 18 വയസുള്ള വിദ്യാർത്ഥി, 65 വയസുള്ള മധ്യവയസ്‌ക്ക എന്നിവരാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് നാളെ ചുള്ളിമാനൂർ ഗവണ്മെന്റ് എല്പിഎസ്സിൽ വച്ച് മണലിവിള, ചുള്ളിമാനൂർ പ്രദേശത്തെ മുഴുവൻ സമ്പർക്കത്തിലുള്ള ആൾക്കാരുടെയും കോവിഡ് റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും അതോടൊപ്പം ചുള്ളിമാനൂർ പ്രദേശത്തുള്ള മുഴുവൻ ആട്ടോ ടാക്സി ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും നിർബന്ധമായും റാപ്പിഡ് ടെസ്റ്റിന് വിധേയമാകണമെന്ന് ഗ്രാമ പഞ്ചായത്ത് അറിയിച്ചു. കൂടാതെ ഇന്നലെ സംശയത്തിന്റെ നിഴലിലായിരുന്ന ചുള്ളിമാനൂരിലെ മൊത്ത വ്യപാര സ്ഥാപനത്തിലെ മുഴുവൻ തൊഴിലാളികളെയും റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കി. ഇവരുടെ പരിശോധന നെഗട്ടീവാണ്. ഈ പ്രദേശത്ത് സാമൂഹിക അകലം പാലിക്കുന്നതിനും കടകൾ തുറക്കുന്നതിനുമായി പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഈ പ്രദേശത്തിനെ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത ജില്ലാ ഭരണകൂടത്തെ ബോധ്യപ്പെടുത്തുന്നതിലേക്കായി പോലീസും പഞ്ചായത്തും തഹസീൽദാരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് പഞ്ചായത്ത് പൂർണ്ണ സജ്ജമാണെന്ന് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.