അണ്ടൂർകോണം സാംസ്കാരിക നിലയം ഉദ്ഘാടനം അടൂർ പ്രകാശ് എംപി നിർവഹിച്ചു.

അണ്ടൂർക്കോണം :- പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ 2018- 2020 ബഹുവർഷ പദ്ധതിയിൽ ഉൾപ്പെടുത്തിയ അണ്ടൂർക്കോണം സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം. പി നിർവ്വഹിച്ചു. ഈ പ്രദേശത്തെ നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു ഈ സാംസ്കാരികനിലയം. ജലജ കുമാരി ഡിവിഷൻ മെമ്പർ ആയതിന് ശേഷം ഇവിടുത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ആയിരുന്നു ഈ സാംസ്കാരിക നിലയം.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബ ബീഗത്തിന് അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സദസിൽ ഡിവിഷൻ മെമ്പർ ജലജകുമാരി സ്വാഗതം ആശംസിച്ചു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഉഷാകുമാരി, വൈസ് പ്രസിഡന്റ്‌ പൊടിമോൻ അഷറഫ്, എ.ഇ  സുനിൽ, ബ്ലോക്ക്‌ സെക്രട്ടറി ഷൈനി തുടങ്ങിയവർ സംബന്ധിച്ചു. അണ്ടൂർക്കോണം വാർഡ് മെമ്പർ മുഹമ്മദ്‌ ഷാഫി നന്ദി രേഖപ്പെടുത്തി.