സിനിമാ – സീരിയൽ താരം അനീഷ് രവി ഫാമിലി ക്ലബ്‌ ടി.വി വിതരണം ചെയ്തു.

കിഴുവിലം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള മുടപുരം യു പി എസിൽ പ്രശസ്ത സിനിമാ സീരിയൽ താരമായ അനീഷ് രവി ഫാമിലി ക്ലബ് മെമ്പേഴ്സ് ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി ടിവി വിതരണം ചെയ്തു. കേരളത്തിലുടനീളം 51 ആമത്തെ ടിവിയാണ് മുടപുരം യുപിഎസിൽ ഇന്നേദിവസം വിതരണം ചെയ്തത്. മുടപുരം യുപിഎസിന് വേണ്ടി പ്രശസ്ത സിനിമാ സീരിയൽ താരം അനീഷ് രവിയിൽ നിന്നും പ്രഥമാധ്യാപിക വിജയകുമാരിയും, കിഴുവിലം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ. എസ് ശ്രീകണ്ഠനും ചേർന്നു ടിവി ഏറ്റുവാങ്ങി. ചടങ്ങിൽ എസ് എം സി അംഗങ്ങളായ സജിതൻ, ബാബുരാജ്, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.