
കോവിഡ് പരിശോധന നടത്തി രോഗമില്ലെന്നു കണ്ടെത്തിയ മത്സ്യതൊഴിലാളി സ്ത്രീകൾ നാളെ മുതൽ മത്സ്യവുമായി ഇതര പഞ്ചായത്തുകളിലെ മാർക്കറ്റുകളിലെത്തും.ഇതിനായി കഴിഞ്ഞ ദിവസം കച്ചവടത്തിനു പോകുന്ന സ്ത്രീകൾ ആൻ്റിജൻ പരിശോധന നടത്തിയിരുന്നു.പരിശോധനയിൽ രോഗമില്ലെന്ന് കണ്ടെത്തിയവർക്ക് സർട്ടിഫിക്കറ്റുകളും നൽകിയിട്ടുണ്ട്. ബാക്കിയുള്ളവർക്കു കൂടി പരിശോധന നടത്തും. അഞ്ചുതെങ്ങിൽ രോഗ വ്യാപനവും നന്നായി കുറഞ്ഞിട്ടുണ്ട്.ആർ ഡി ഒ യുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് രോഗി മില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയാൽ മാർക്കറ്റുകളിലേയ്ക്ക് പോകാമെന്ന് ധാരണയായത്.പോലീസിൻ്റെ സഹായം ഉറപ്പുവരുത്തുവാൻ ആറ്റിങ്ങൽ ഡിവൈഎസ്പി യോട് ആർ ഡി ഒ ആവശ്യപ്പെട്ടു.
ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 35 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 12 പേർക്കു കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. നാളെയും പരിശോധന തുടരും.