അഞ്ചുതെങ്ങിൽ ബിജെപിയുടെ കൊടിമരം നശിപ്പിക്കാൻ ശ്രമമെന്ന് പരാതി

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് അമ്മൻ കോവിലിനു സമീപം സ്ഥാപിച്ചിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ കൊടിമരം നശിപ്പിച്ച് പ്രദേശത്തു സംഘർഷം ഉണ്ടാക്കുവാൻ ഗൂഡ ശ്രമം നടക്കുന്നതായി പരാതി.

അഞ്ചുതെങ്ങ് പഞ്ചായത്ത് ആറാം വാർഡിലാണ് ബിജെപി വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇത് രണ്ടാം തവണയാണ് ബിജെപി യുടെ കൊടിമരം നശിപ്പിക്കപ്പെട്ടനിലയിൽ കാണപ്പെടുന്നതെന്നാണ് പരാതി ഉയരുന്നത്.

മനഃപൂർവ്വം പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിയ്ക്കുവാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഈ സംഭവം ഉണ്ടാക്കിയിരിയ്ക്കുന്നതെന്നാണ് ബിജെപി അഞ്ചുതെങ്ങ് പഞ്ചയാത്ത് കമ്മിറ്റി പ്രസിഡന്റ് ഉദയസിംഹൻ അഭിപ്രായപ്പെട്ടു.

അക്രമികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാനുള്ള നടപടി സ്വീകരിയ്ക്കുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി പഴയനട വിശാഖ് പറഞ്ഞു.