അഞ്ചുതെങ്ങിൽ കുടുംബശ്രീ സ്വയം സഹായ സംഘങ്ങളുടെ ലാഭ വിഹിത വിതരണം

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സ്വയം സഹായ സംഘങ്ങളുടെ ലാഭ വിഹിത വിതരണം ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷക്കാലം സംഘങ്ങളുടെ പ്രവർത്തനത്തിലൂടെ ലഭിച്ച ലാഭം ആണ് അംഗങ്ങൾക് വിതരണം ചെയ്യുന്നത്.

കോവിഡ് മൂലം ലോക്ഡൗണിൽ ആയിരുന്നതിനാൽ സംഘങ്ങളുടെ പ്രവർത്തനം ഇടക്ക് തടസപ്പെട്ടിരുന്നു .എന്നിട്ടും 5000 മുതൽ 10000 വരെ ഉള്ള തുകകൾ ആണ് അംഗങ്ങൾക്ക് ലാഭ വിഹിതമായി വിതരണം ചെയ്തത്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ കിഴക്കതിൽ വച്ച്
ഗ്രാമപഞ്ചായത്ത് അംഗം എസ് പ്രവീൺ ചന്ദ്ര ലാഭവിഹിത വിതരണം നിർവഹിച്ചു