അഞ്ചുതെങ്ങിലെ ഓട്ടോ തൊഴിലാളികൾക്കും 1000 കുടുംബങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്തു

ഓണത്തോടനുബദ്ധിച്ചു അഞ്ചുതെങ്ങിലെ ഓട്ടോ തൊഴിലാളികൾക്കും 1000 കുടുംബങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്തു. അഞ്ചുതെങ്ങ് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയും ഗൾഫ് ഡ്രില്ലിങ് കമ്പനിയും സംയുക്തമായാണ് വിതരണം നടത്തിയത്. ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓൺലൈനിൽ നിർവഹിച്ചു. ഡിസിസി മെമ്പർ നെൽസൺ ഐസക്ക്, മണ്ഡലം പ്രസിഡന്റ്‌ ഷെറിൻ ജോൺ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ക്രിസ്റ്റി സൈമൺ, വൈസ് പ്രസിഡന്റ്‌ യേശുദാസൻ സ്റ്റീഫൻ,ജൂഡ് ജോർജ്, ബിജു പാപ്പച്ചൻ, സെബാസ്റ്റ്യൻ യേശുദാസൻ, രാജേഷ് ബെർണാഡ്, രജിത മനോജ്‌,ടോമി ഡൊമിനിക്ക്, ഷൈജു, വിജു എന്നിവർ സംസാരിച്ചു