അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിന്റെ തന്ത്രിസ്ഥാനം ബ്രഹ്മ ശ്രീ : റ്റി എസ് വിനീത് ഭട്ട് ഏറ്റെടുത്തു.

അഞ്ചുതെങ്ങ് :ശ്രീ നാരായണ ഗുരുദേവൻ പ്രതിഷ്ഠ കർമ്മം നിർവ്വഹിച്ച ചരിത്രപ്രധാന്യമുള്ള അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിന്റെ തന്ത്രിസ്ഥാനം ബ്രഹ്മ ശ്രീ : റ്റി എസ് വിനീത് ഭട്ട് തന്ത്രി ഏറ്റെടുത്തു.

ശിവഗിരി തീർത്ഥടനവുമായി ബന്ധപ്പെട്ട് വളരെഏറെ പ്രധാന്യം നൽകപ്പെടുന്ന ഇവിടെ എല്ലാ വർഷവും തീർത്ഥാടന കാലയളവിൽ ആയക്കണക്കിന് ഗുരുദേവ ഭക്തരാണ് ശിവഗിരി തീർത്ഥനവേളയിൽ ക്ഷേത്രത്തിൽ എത്തി ഭഗവാനെ തൊഴുതു മടങ്ങുന്നത്.

ചരിത്ര പ്രാധാന്യ ക്ഷേത്രത്തിന്റെ തന്ത്രി സ്ഥാനം തനിക്ക് ഏറ്റെടുക്കാൻ സാധിച്ചത് ദൈവ അനുഗ്രഹമായ് കാണുന്നുവെന്നും, ക്ഷേത്രത്തിന്റെയും ദേശത്തിന്റെയും അഭിവൃദ്ധിക്ക് വേണ്ടി ക്ഷേത്രകമ്മറ്റി ഭാരവാഹികളുടെയും വിശ്വാസികളുടെയും സഹകരണം ഉറപ്പുവരുത്തി മുന്നോട്ട്പോകുമെന്ന് അദ്ദേഹം അറിയിച്ചു.

ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ചന്ദ്രബാബു, സെക്രട്ടറി കൃഷ്ണദാസ്, ഉപദേശക സമിതി അംഗം ശരത്ചന്ദ്രൻ, ഗോകുൽ ദാസ്, സുദേവൻ, സുജാതൻ അമ്പാടി, പ്രവീൺ ചന്ദ്ര, സാബു ആര്യനാട് തുടങ്ങിയവർ നിയുക്ത തന്ത്രികൾക്ക് ആശംസകൾ നേർന്നു.