കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ആറ്റിങ്ങലിൽ

ആറ്റിങ്ങൽ: സംസ്ഥാന കൃഷി വകുപ്പിന്റെ അഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ കൃഷി അസി.ഡയറക്ടറുടെ കാര്യാലയത്തിനോട് അനുബന്ധിച്ച് കൃഷി വിജ്ഞാന കേന്ദ്രം ആരംഭിക്കും. ഇതിന്റെ ആറ്റിങ്ങൽ ബ്ലോക്ക്തല ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റും കമ്മിറ്റി ചെയർമാനുമായ ആർ.സുഭാഷ് നിർവ്വഹിക്കും. അറ്റിങ്ങൽ ബ്ലോക്ക് കൃഷി അസി.ഡയറക്ടറുടെ കീഴിലെ 1 നഗരസഭയും 7 പഞ്ചായത്തുകൾക്കുമാണ് ഈ ഓഫീസിന്റെ സേവനം ലഭിക്കുന്നതെന്ന് അസി.ഡയറക്ടർ എ.നൗഷാദ് അറിയിച്ചു. കൂടാതെ കാർഷിക സംബന്ധമായ ശാസ്ത്രീയപരമായ അറിവിനും, കർഷകരുടെ ആശങ്കകൾ ദൂരീകരിക്കുന്നതിനും ഈ ഓഫീസുമായി പൊതുജനങ്ങൾക്ക് ബന്ധപ്പെടാം. ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷനിൽ 17.08.2020 തിങ്കളാഴ്ച രാവിലെ 11.30 ന് നടക്കുന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ എം.പ്രദീപ്, കൃഷി അസി.ഡയറക്ടർ എ.നൗഷാദ്, ചിറയിൻകീഴ് ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫിറോസ് ലാൽ, വെള്ളായണി കാർഷിക കോളേജ് പ്രൊഫസറും നോഡൽ ഓഫീസറുമായ ഡോ.ഷീബ റബേക്ക ഐസക്ക്, ചിറയിൻകീഴ്, കടക്കാവൂർ, അഞ്ച്തെങ്ങ്, വക്കം, മുദാക്കൽ, കിഴുവിലം, അഴൂർ തുടങ്ങിയ പഞ്ചായത്തുകളിലെ പ്രസിഡന്റ്മാർ, ബ്ലോക്ക്തല കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കർഷക സംഘടനാ ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ പങ്കെടുക്കും.