അറ്റിങ്ങലിൽ അമ്മയും മകനുമടക്കം 3 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു

ആറ്റിങ്ങൽ: നഗരസഭ മനോമോഹന വിലാസം വലിയകുന്ന് 12-ാം വാർഡിൽ 31 കാരിക്കും 11 വയസ്കാരൻ മകനും, കരിച്ചയിൽ 5-ാം വാർഡിൽ 51 വയസ്കാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിതീകരിച്ച വലിയകുന്ന് സ്വദേശികളുടെ ഗൃഹനാഥനായ പോലീസ്കാരന് ഈ മാസം 24-ാം തീയതി കൊവിഡ് ബാധയെ തുടർന്ന് വട്ടിയൂർക്കാവ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. തുടർന്ന് അമ്മയും മകനും ഹോം ക്വാറന്റൈനിൽ പ്രവേശിക്കുകയും കഴിഞ്ഞ ദിവസം ഇവരുടെ സ്രവ പരിശോധന നടത്തുകയായിരുന്നെന്ന് സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് പറഞ്ഞു. ഇവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ രണ്ട് പേരെയും തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലെ ചികിൽസാ ചിലവ് ഇവർ സ്വന്തമായി വഹിക്കും. ക്വാറന്റൈനിൽ കഴിഞ്ഞിരുന്നതിനാൽ ഇവരുടെ സമ്പർക്ക പട്ടികയെ കുറിച്ച് ആശങ്ക വേണ്ടെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
കരിച്ചയിൽ സ്വദേശിയുടെ ഭാര്യ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ അറ്റൻഡറാണ്. കഴിഞ്ഞ ദിവസം ഭർത്താവായ 51 കാരന് രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് ചിറയിൻകീഴ് ആശുപത്രിയിൽ ഇവരുടെ വീട്ടിലെ 3 അംഗങ്ങളും പരിശോധനക്ക് വിധേയരായി. ഇന്ന് ഉച്ചയോടെ ഇയാർക്ക് പൊസിറ്റീവ് ആവുകയായിരുന്നു. ഇയാളെ വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി. നഗരസഭാ ആരോഗ്യ വിഭാഗം ഇവരുടെ സമ്പർക്ക പട്ടിക ശേഖരിക്കുകയും വീടും പരിസരവും അണുവിമുക്തം ആക്കാനുള്ള നടപടികളും സ്വീകരിച്ചു.