ആറ്റിങ്ങലിൽ ബുക്ക്‌സ്റ്റാൾ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ 7-ാം വാർഡിൽ കിളിത്തട്ട് മുക്ക് സ്വദേശിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ്റിങ്ങൽ വി.വി ക്ലിനിക്ക് റോഡിലെ ഒരു  ബുക്ക് സ്‌റ്റാളിലെ ജീവനക്കാരിയാണിവർ. ഈ മാസം 20-ാം തീയതി ഇവരുടെ സ്ഥാപനം സന്ദർശിച്ചിരുന്ന ഒരാൾക്ക് 23-ാം തീയതി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രൈമറി കോൺടാക്ടിൽ ഉൾപ്പെട്ട ഇവരുൾപ്പടെ 5 ജീവനക്കാർ വീട്ട് നിരീക്ഷണത്തിൽ പോയിരുന്നു. കഴിഞ്ഞ ദിവസം ഡി.ഡി.ആർ.സി യിൽ സ്രവ പരിശോധന നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെ പരിശോധ ഫലം പൊസിറ്റീവായതായി ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് അറിയിച്ചു.

നാല്, പത്ത്, പതിനാല് വയസുള്ള കുട്ടികളും ഭർത്താവുമാണ് വീട്ടിലുള്ളത്. തൊട്ടടുത്ത ദിവസം തന്നെ ഇവരെയും പരിശോധനക്ക് വിധേയരാക്കും. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നതിനാൽ സമ്പർക്ക പട്ടിക ഉണ്ടാകാനിടയില്ല. എങ്കിലും പരിസരവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
നഗരസഭ ആരോഗ്യവിഭാഗം വീടും പരിസരവും അണുവിമുക്‌തമാക്കി.