ആറ്റിങ്ങൽ ബൈപാസ് അന്തിമവിജ്ഞാപനം 10 ദിവസത്തിനകം : അടൂർ പ്രകാശ് എംപി.

ആറ്റിങ്ങൽ ജനതയുടെ ചിരകാല അഭിലാഷമായ ആറ്റിങ്ങൽ ബൈപാസിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം 10 ദിവസത്തിനകം ഉണ്ടാകും എന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ പ്രോജക്ട് ഡയറക്ടർ അറിയിച്ചതായി അടൂർ പ്രകാശ് എംപി.

അന്തിമവിജ്ഞാപനം ഇറങ്ങുന്നതോടെ ആറ്റിങ്ങൽ ബൈപാസ് നിർമാണത്തിന് എല്ലാ കടമ്പകളും കഴിഞ്ഞതായും ബൈപാസ് വരുന്നതോടെ ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നും എംപി അറിയിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ആറ്റിങ്ങൽ ബൈപാസ്. ഇപ്പോഴത്തെ ദേശീയപാത 66 എന്നത് എം. പി യായി ചുമതലയേറ്റ് ഒരു വർഷം കൊണ്ട് യഥാർത്ഥ്യമാകുകയാണ് അടൂർ പ്രകാശ് എംപി.

കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള 30.0 8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൻറെ നിർമാണപ്രവർത്തനങ്ങൾക്കായി 3എ നോട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായി പരാതികളും മറ്റും കേൾക്കുന്നതിനുള്ള സമയപരിധി അവസാനിക്കുകയും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും എം.പി അറിയിച്ചു.

ആറ്റിങ്ങൽ ബൈപാസ്സുമായി ബന്ധപ്പെട്ട് മുൻ എം പി യുടെ കാലഘട്ടത്തിൽ നോട്ടിഫിക്കേഷൻ മൂന്നുതവണ വന്നിരുന്നുവെങ്കിലും നടപടികൾ പൂർത്തീകരിക്കുവാനോ 3D നോട്ടിഫിക്കേഷനിലേക്കു കടക്കുവാനോ കഴിഞ്ഞിരുന്നില്ല. അടൂർ പ്രകാശ് എം.പി യായി വന്നതിനുശേഷം അവസാന വിജ്ഞാപനം ആയ 3D നോട്ടിഫിക്കേഷൻ ഇറക്കുന്നതിനു വേണ്ടി 3എ നോട്ടിഫിക്കേഷൻ കാലാവധി നീട്ടി കിട്ടുവാൻ ശ്രമിക്കുകയും എന്നാൽ അതിനു തടസ്സം ഉണ്ട് എന്ന് ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. എന്നാൽ 3 എ നോട്ടിഫിക്കേഷൻ നീട്ടിക്കിട്ടുന്നതിനു പാർലമെൻറിന്റെ ശൈത്യകാല സമ്മേളനത്തിൽ വീണ്ടും റൂൾ 377 അനുസരിച്ച് 18 /11 /2019 പാർലമെന്റിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലും നിരന്തരമായ ഇടപെടലുകളുടെയും പരിശ്രമത്തിന്റെയും അടിസ്ഥാനത്തിലാണ് ദേശീയപാത 66 ലിസ്റ്റിൽ എത്തിയതും പുതിയ 3എ നോട്ടിഫിക്കേഷൻ വരുകയും ചെയ്തത്.

എന്നാൽ കോവിഡ്-19 വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്നതിനാൽ നോട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ പറഞ്ഞ കാലാവധിയിൽ പൂർത്തീകരിക്കുവാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്ന സമയത്ത് പരാതികൾ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി നൽകുകയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. ജൂൺ അവസാന വാരത്തോടെ അന്തിമവിജ്ഞാപനം ഉണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയിരുന്നതായും എന്നാൽ കോവിഡ്-19 പശ്ചാത്തലത്തിൽ കാലതാമസം വരികയും കോടതിയിൽ ചില കേസുകൾ വരികയും ചെയ്തതിനാലും നടപടിക്രമങ്ങൾ നീണ്ടുപോയി. കോടതിയുടെ നിർദ്ദേശാനുസരണം നാളെ (11/8/2020) അലൈൻമെൻറ് മായി ബന്ധപ്പെട്ട പരാതി പരിശോധന നടത്തി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് പത്ത് ദിവസത്തിനകം അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി അടൂർ പ്രകാശ് എം.പി അറിയിച്ചു.