ആറ്റിങ്ങലിൽ കോവിഡ് രോഗിയുടെ കുടുംബാംഗങ്ങളുടെ സ്രവ പരിശോധന നടത്തി

ആറ്റിങ്ങൽ: യുവാവിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടുകാരെ സ്രവ പരിശോധനക്ക് വിധേയരാക്കി. ഇന്നലെ ആറ്റിങ്ങൽ തച്ചൂർകുന്നിൽ രോഗം സ്ഥിരീകരിച്ച യുവാവിന്റെ വീട്ടുകാരെയാണ് വലിയകുന്ന് താലൂക്കാശുപത്രിയിൽ ഇന്ന് രാവിലെ 11.30 ന് സ്രവ പരിശോധനക്ക് വിധേയരാക്കിയത്. ഇയാളുടെ അച്ഛൻ ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അടിയന്തിരമായി സ്രവ പരിശോധനക്കായി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും പരിശോധന ഫലം രണ്ട് ദിവസത്തിനകം അറിയാനാകുമെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസിന്റെ നേതൃത്വത്തിലാണ് സ്രവ ടെസ്റ്റ് നടത്തുന്നത്.