ആശ്വാസ വാർത്ത:  ആറ്റിങ്ങൽ നീല മാർജിൻ ഫ്രീ മാർക്കറ്റ് ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ്

ആറ്റിങ്ങൽ: ഈ മാസം 18-ാം തീയതി രോഗം സ്ഥിരീകരിച്ച നീല മാർജിൻഫ്രീ മാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനോട് അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

ഇയാൾക്ക് രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് സൂപ്പർമാർക്കറ്റ് നഗരസഭ അടപ്പിച്ചിരുന്നു. കൂടാതെ ഇവിടെയുളള 32 ജീവനക്കാരെയാണ് വിവിധയിടങ്ങളിലായി ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് നഗരസഭയുടെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയ അഞ്ച് പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് അറിയിച്ചു. ആന്റിജൻ ടെസ്റ്റിന് വിധേയരായ ഇവർ തുടർന്ന് 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷം വീട്ടിലേക്ക് മടക്കി അയക്കും. ഇനി ബാക്കിയുള്ളവരെ തൊട്ടടുത്ത ദിവസങ്ങളിലായി പരിശോധനക്ക് വിധേയരാക്കുമെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.