ആറ്റിങ്ങലിൽ മജിസ്‌ട്രേറ്റുൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ

ആറ്റിങ്ങൽ: കോടതി ജോലിക്കെത്തിയ പോലീസുകാരന് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് മജിസ്‌ട്രേറ്റുൾപ്പെടെയുള്ളവരോട് ഗൃഹനിരീക്ഷണത്തിൽപ്പോകാൻ ആരോഗ്യവകുപ്പധികൃതർ നിർദേശം നല്കി.

ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി-3ലെ മജിസ്‌ട്രേറ്റുൾപ്പെടെ എട്ടുപേരോടാണ് 14 ദിവസം ഗൃഹനിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുള്ളത് . ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി-3 ൽ ജോലിചെയ്തിരുന്ന കിളിമാനൂർ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന് ജൂലായ് 30-ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു