ആറ്റിങ്ങൽ ഗേൾസ് സ്കൂളിൽ ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കി

ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിലവിൽ സ്കൂളിൽ ഉള്ള അധ്യാപകരും മുൻ അധ്യാപകരും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും ചേർന്ന് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ഒൻപത് ടിവികൾ വിതരണം ചെയ്തു. ഗേൾസ് സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ സൗഹൃദം, സോഷ്യൽ ചാരിറ്റബിൾ സൊസൈറ്റി വാട്സാപ്പ് കൂട്ടായ്മ ,ഈ സ്കൂളിൽ നിന്നും ഹിന്ദി അധ്യാപികയായി വിരമിച്ച ശ്രീകുമാരി ടീച്ചർ, എസ്എസ്എൽസി 2007 ബാച്ച് എന്നിവരടങ്ങുന്ന കൂട്ടായ്മയാണ് പഠന സൗകര്യത്തിനായി കുട്ടികൾക്ക് ടിവി സ്പോൺസർ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ അനിൽകുമാർ, സീനിയർ അസിസ്റ്റൻറ് എം.ഗീത, സ്റ്റാഫ് സെക്രട്ടറി സഫീന ബീവി ,ഓരോ കൂട്ടായ്മയിലെ അംഗങ്ങൾ, രക്ഷിതാക്കൾ , അധ്യാപകർ,എന്നിവർ പങ്കെടുത്തു.