‘ചലച്ചിത്ര സംസ്കാരം – പാഠവും പാഠഭേദവും’: ആഗസ്റ്റ് 3 മുതൽ 7വരെ വെബിനാർ

ആറ്റിങ്ങൽ സർക്കാർ കോളെജിലെ മലയാള വിഭാഗവും ഐ.ക്വു.എ.സി.യും സംയുകതമായി ചലച്ചിത്ര സംസ്കാരം – പാഠവും പാഠഭേദവും എന്ന വിഷയത്തിൽ ആഗസ്റ്റ് 3 മുതൽ 7വരെ വെബിനാർ സംഘടിപ്പിക്കുന്നു. സാമൂഹിക ജീവിതത്തിൽ സവിശേഷമായ സ്വാധീനമുള്ള ചലച്ചിത്രങ്ങളെ ഗവേഷണാത്മകമായ സമീപനത്തോടെ പഠനവിധേയമാക്കുകയാണ് ഈ സെമിനാർ.ദേശീയ ചലച്ചിത്ര പുരസ്കാരജേതാവ് ശ്രീ പ്രിയനന്ദനൻ ആഗസ്റ്റ് 3 ന് വൈകിട്ട് 6 മണിക്ക് വെബിനാർ ഉദ്ഘാടനം ചെയ്യും. 7 മണിക്ക് ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ ഇറ്റാലിയൻ സിനിമയെക്കുറിച്ച് പ്രഭാഷണം നടത്തും.ആഗസ്റ്റ് 4 വൈകിട്ട് 6 മണിക്ക് ചലച്ചിത്രം – വിപണിയുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തിൽ പ്രമുഖ ഡോക്യുമെൻററി സംവിധായകൻ ശ്രീകുമാർ അരൂക്കുറ്റിയും 7 മണിക്ക് ജനപ്രിയ സിനിമ – സാംസ്കാരികമായ താനഭേദങ്ങൾ എന്ന വിഷയത്തിൽ ഡോ. പി. എസ്.രാധാകൃഷ്ണനും പ്രഭാഷണം നടത്തും.ആഗസ്റ്റ് 5 ന് വൈകിട്ട് 7 മണിക്ക് കെ.ജി.ജോർജ്ജിന്റെ സിനിമകളെക്കുറിച്ച് ഡോ.മ്യൂസ് മേരി പ്രഭാഷണം നടത്തും. ആഗസ്റ്റ് 6 വൈകിട്ട് 7 മണിക്ക് അഭ്രപാളികളിലെ നാടകാഭിനയം എന്ന വിഷയത്തിൽ നാടക സംവിധായകൻ പ്രശാന്ത് നാരായണൻ പ്രഭാഷണം നടത്തും.ആഗസ്റ്റ് 7ന് രാവിലെ 10 മണിക്ക് ഗവേഷണ പ്രബന്ധത്തിന്റെ തത്വശാസ്ത്രം എന്ന വിഷയത്തിൽ ഡോ.എൻ.അജയകുമാർ ക്ലാസ്സെടുക്കും. തുടർന്ന് ഗവേഷകരുടെയും വിദ്യാർത്ഥികളുടെ പ്രബന്ധാവതരണമാണ്. സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9496711836 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.