ആറ്റിങ്ങൽ, വക്കം, കരവാരം, മണമ്പൂർ പ്രദേശങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

ഇന്നലെയും ഇന്നുമായ് ആറ്റിങ്ങൽ മണ്ഡലത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ വിവരം ചുവടെ.

ആറ്റിങ്ങൽ പട്ടണത്തിൽ കഴിഞ്ഞ ദിവസം രണ്ടു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ ഒരാൾ തിരുവനന്തപുരത്ത് ഒരു ഹോസ്പിറ്റലിൽ ലാബ് ടെക്നീഷ്യനായ് ജോലി ചെയ്തു വരുന്നു. അദ്ദേഹം മൂന്ന് മാസമായിട്ട് ആറ്റിങ്ങലുമായ് യാതൊരു ബന്ധവുമില്ല. കുമാരപുരത്താണ് താമസിച്ചു വരുന്നത്.

രണ്ടാമത്തേത് ഒരു സ്ത്രീയ്ക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മകളുടെ ചികിത്സയുമായ് ബന്ധപ്പെട്ട് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അവരുടെ കുടുംബത്തിലുള്ളവരെയും അവരുമായ് ബന്ധമുള്ളവരെയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

വക്കത്ത് കഴിഞ്ഞ ദിവസം 3 ഉം 5 ഉം വസയുള്ള കുട്ടികൾക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാഴ്ച മുൻപ് കോവിഡ് സ്ഥിരീകരിച്ച ഒരു മാധ്യമ പ്രവർത്തകന്റെ കുടുംബത്തിലെ കുട്ടികളാണ്.
സമ്പർക്കത്തിലൂടെ കൊടുവഴന്നൂർ സ്വദേശിയ്ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മണമ്പൂർ പഞ്ചായത്തിൽ ഇന്നലെ അഞ്ചാം വാർഡിൽ രണ്ടു പേർക്കും ഇന്ന് ഒരാൾക്കും മണമ്പൂരിലുള്ള മറ്റൊരാൾക്കും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് കരവാരത്തും ഒരാൾക്ക് കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെയെല്ലാം തന്നെ ബന്ധപ്പെട്ട് വേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. എല്ലാ സ്ഥലത്തേയും മെഡിക്കൽ ഓഫീസർമാരുടേയും , പഞ്ചായത്തിന്റേയും നേതൃത്വത്തിൽ ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി വരുകയാണ്. ഇക്കാര്യങ്ങളിൽ തന്നെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് അഡ്വ. ബി. സത്യൻ എംഎൽഎ അറിയിച്ചു.