ആറ്റിങ്ങലിൽ മരത്തിൽ നിന്നും വീണ് മരിച്ച വയോധികന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെ തേടുന്നു…

ആറ്റിങ്ങൽ : ഓഗസ്റ്റ് 4ന് ആറ്റിങ്ങലിൽ മരത്തിൽ നിന്നും വീണ് മരിച്ച വയോധികന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെ തേടുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആറ്റിങ്ങൽ താലൂക്ക് ഓഫീസിന് സമീപത്തെ ക്യാന്റീനടുത്തുള്ള പ്ലാവിൽ ചക്ക അടർത്താൻ കേറിയപ്പോഴാണ് വയോധികൻ താഴെ വീണത്. തുടർന്ന് അദ്ദേഹത്തെ വലിയകുന്ന് ആശുപത്രിയിൽ എത്തിക്കുകയും അവിടുന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിരിക്കുകയാണ്. ആളെ തിരിച്ചറിയുന്നവർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.