ആറ്റിങ്ങലിൽ മാർജിൻ ഫ്രീ മാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു

ആറ്റിങ്ങൽ: ബി.റ്റി.എസ് റോഡിൽ പ്രവർത്തിക്കുന്ന നീല മാർജിൻ ഫ്രീ മാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ വക്കം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യ വക്കം പഞ്ചായത്തിലെ ആശാ വർക്കറാണ്. ഭാര്യക്ക് ഇന്നലെ രാത്രിയോട് കൂടി രോഗം ലക്ഷണം കാണിച്ചതിനെ തുടർന്ന് ആന്റിജൻ ടെസ്റ്റിസ് വിധേയമാക്കി. തുടർന്ന് രോഗം സ്ഥിരീകരിക്കുകയും അതോടൊപ്പം ആറ്റിങ്ങലിലെ മാർജിൻ ഫ്രീ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഭർത്താവിനെ വിവരമറിയിക്കുകയും ഇയാളും പരിശോധനയിൽ രോഗബാധിതനാണെന്ന് കണ്ടെത്തുകയും ചെയ്തു.

ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് വിവരമറിയിച്ചതിനെ തുടർന്ന് ചെയർമാൻ എം.പ്രദീപിന്റെ നേതൃത്വത്തിൽ നഗരസഭാ ആരോഗ്യവിഭാഗം സ്ഥലത്തെത്തി ബാക്കിയുള്ളവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഏകദേശം 32 പേരോളം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഹോം ക്വാറന്റൈനുള്ള സംവിധാനം വീടുകളില്ലാത്ത 12 ജീവനക്കാരിൽ 4 പേരെ നഗരസഭയുടെ സി.എസ്.ഐ സ്കൂളിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിലേക്കും 8 പേരെ സ്ഥാപന ഉടമയുടെ നേതൃത്വത്തിൽ രണ്ട് വീട് വാടകക്ക് എടുത്ത് നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്തു. സ്വന്തം വീടുകളിൽ സൗകര്യമുള്ളവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാനും ആരോഗ്യ വിഭാഗം നിർദേശിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ ഇവിടെ സന്ദർശിച്ചവർ കർശനമായും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ചെയർമാൻ അറിയിച്ചു

ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജെ.എച്ച്.ഐ സിദ്ദീഖ് എന്നിവർ ഇവർക്ക് വേണ്ട ബോധവൽക്കരണം നടത്തുകയും, സ്ഥാപനവും പരിസരവും അണുവിമുക്‌തമാക്കി.