ആറ്റിങ്ങലിൽ സത്യൻ എംഎൽഎയും 25ഓളം പോലീസുകാരും നിരീക്ഷണത്തിൽ

ആറ്റിങ്ങൽ : ആറ്റിങ്ങൽ എംഎൽഎ അഡ്വ : ബി. സത്യൻ നിരീക്ഷണത്തിൽ പോയി. ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എംഎൽഎയും നീരീക്ഷണത്തിലായത്. കിളിമാനൂരിൽ ഇന്നലെ നടന്ന യോഗത്തിൽ ഡിവൈഎസ്പിയോടൊപ്പം എംഎൽയും പങ്കെടുത്തിരുന്നു. ആറ്റിങ്ങലിലെ 25ഓളം പോലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ റൂറൽ എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്.