ആറ്റിങ്ങൽ മൂന്നുമുക്കിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം കൺസ്യൂമർഫെഡ് സഹകരണത്തോടെ ആറ്റിങ്ങൽ മൂന്ന് മുക്കിൽ ആരംഭിച്ച നീതി മെഡിക്കൽ സ്‌റ്റോറിൻ്റെ ഉദ്ഘാടനം ലളിതമായ ചടങ്ങുകളോടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കെപിസിസി നിർവാഹക സമിതി അംഗം എം എ ലത്തീഫ് നിർവഹിച്ചു. ഉന്നത ഗുണനിലവാരത്തിൽ 5 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ഇവിടെ നിന്നു ലഭിക്കുന്നു. ടൂറിസം ,പബ്ലിക്കേഷൻ എന്നീ രംഗങ്ങളിൽ ഇതിനോടകം തന്നെ മായാത്ത മുദ്ര പതിപ്പിച്ച് ആറ്റിങ്ങലിൽ നിറസാന്നിധ്യമായ ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിൻറെ പുതിയ കാൽവെപ്പാണ് മെഡിക്കൽ സ്റ്റോർ. ഉദ്ഘാടന യോഗത്തിൽ സംഘത്തിൻറെ പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ, ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, യൂണിറ്റ് ഇൻസ്‌പെക്ടർ സജീവ്, ബോർഡ് മെമ്പർമാരായ സക്കീർ ഹുസൈൻ , വിജയകുമാർ, ലീലാരാജേന്ദ്രൻ ,സുമേഷ്, സബീല, രാജേഷ്, മഞ്ജു റാണി, അഡ്വ ഫിറോസ് ലാൽ എന്നിവർ പങ്കെടുത്തു.