ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലുള്ള കുട്ടികൾക്ക് ഭക്ഷണ സാധനങ്ങളുമായി എംപി

ആറ്റിങ്ങൽ: ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ കഴിയുന്ന കുട്ടികൾക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളുടെ വിതരണോ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ക്രിസ്റ്റി സൈമണിന് കൈമാറി നിർവ്വഹിച്ചു. ഖത്തർ ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചു നൽകുന്നത്. പ്രവാസികളായ ജയപാൽ, ഷിബു കല്ലറ, മുനീർ പള്ളിക്കൽ, വിഷ്ണു നാരായൺ, സന്തോഷ് കുമാർ

കിരൺ പള്ളിക്കൽ എന്നിവരുടേയും ആറ്റിങ്ങൽ കെയറിൻ്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ ഡിസിസി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ്, ബി.എസ് അനൂപ്, ദീപാ അനിൽ ,കിരൺ കൊല്ലമ്പുഴ,സഞ്ചു, ഷാൻ എന്നിവർ പങ്കെടുത്തു.