Search
Close this search box.

ആറ്റിങ്ങൽ നഗരസഭയിൽ ചിങ്ങം 1 കർഷക ദിനത്തിൽ കർഷകർക്ക് ആദരവ്

IMG_20230214_18072574

ആറ്റിങ്ങൽ: ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന കർഷകരിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ ആദരിക്കുന്നു. പച്ചക്കറി കൃഷി, വാഴ കൃഷി, നെൽകൃഷി, സമ്മിശ്ര കൃഷികൾ ചെയ്യുന്ന കർഷകർ, മുതിർന്ന കർഷക തൊഴിലാളി, എസ്.സി വിഭാഗത്തിലെ വനിത കർഷക, യുവ കർഷകൻ, കുട്ടികർഷകൻ, ക്ഷീര കർഷകൻ എന്നീ മേഖലകളിൽ നിന്നായിരിക്കും അർഹരായവരെ കണ്ടെത്തുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ആഗസ്റ്റ് 10 ന് വൈകുന്നേരം 5 മണി വരെ മാത്രമെ അപേക്ഷ സ്വീകരിക്കുള്ളൂ എന്ന് കൃഷി ഓഫീസർ പ്രമോദ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!