ആറ്റിങ്ങലിന് ആശ്വാസം : നഗരസഭ ചെയർമാന്റെയും ഉദ്യോഗസ്ഥരുടെയും കോവിഡ് ഫലം നെഗറ്റീവ്

ആറ്റിങ്ങൽ: കഴിഞ്ഞ ശനിയാഴ്ച മുതൽ ക്വാറന്റൈനിൽ പ്രവേശിച്ച ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപിന്റെയും സെക്രട്ടറി എസ്. വിശ്വനാഥന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. രോഗബാധ സ്ഥിരീകരിച്ച അഞ്ച്തെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ വെള്ളിയാഴ്ച നഗരസഭാ ഓഫീസ് സന്ദർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സാമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് ഇവരുമായ പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ട ചെയർമാൻ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിലും സെക്കന്ററി കോൺടാക്റ്റിലുള്ള സെക്രട്ടറി, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ഹോം ക്വാറന്റൈനിലും പ്രവേശിച്ചത്.
ഇന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ ഇവർ ആന്റിജൻ ടെസ്റ്റിന് വിധേയരായിരുന്നു. ഉച്ചയോടെ പരിശോധന ഫലം നെഗറ്റീവായതായും ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് അറിയിച്ചു.