ആറ്റിങ്ങലിൽ താമസിക്കുന്ന ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ്

ആറ്റിങ്ങൽ: നഗരസഭ കരിച്ചയിൽ 10-ാം വാർഡിൽ താമസിക്കുന്ന 50 വയസ്കാരിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ കോളേജിലെ ലാബ് അറ്റന്റെറാണ്. ഈ മാസം 13-ാം തീയതിയാണ് ഇവർ അവസാനമായി ജോലി ചെയ്തത്. തുടർന്ന് സ്വയം വീട്ട് നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയായിരുന്ന ഇവരെ 22-ാം തീയതി പരിശോധനക്ക് വിധേയ ആക്കിയിരുന്നു. ഇന്ന് പതിനൊന്നു മണിയോടെയാണ് പരിശോധനാ ഫലം സ്ഥിരീകരിച്ചത്.

തുടർന്ന് ചെയർമാൻ എം.പ്രദീപിന്റെ നിർദ്ദേശപ്രകാരം നഗരസഭാ ആരോഗ്യവിഭാഗം സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളോടും തൊട്ടടുത്തുള്ള വീട്ടുകാരോടും സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു.
ജെ.എച്ച്.ഐമാരായ ജി.എസ്.മഞ്ചു, അഭിനന്ദ്, ശുചീകരണ തൊഴിലാളികളായ അജി, ഗിരീശൻ, വിനോദ് തുടങ്ങിയവരുടെ സംഘം വീടും പരിസരവും അണുവിമുക്തമാക്കി.