പ്രതിരോധത്തിന് ഊർജ്ജം പകർന്ന് ആറ്റിങ്ങലിൽ കോവിഡ് പ്രതിജ്ഞ

ആറ്റിങ്ങൽ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ പോലീസിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിജ്ഞയെടുക്കൽ നടത്തി. ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് സ്കൂളിന് മുന്നിൽ ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. ഡിവൈഎസ്പി ചൊല്ലികൊടുത്ത പ്രതിജ്ഞ പൊതുജനം ഏറ്റുചൊല്ലി. ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഉൾപ്പടെ പൊതു സമൂഹവുമായി കൂടുതൽ ഇടപെടുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിജ്ഞയെടുത്തു.

കോവിഡ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുൻകരുതലും സുരക്ഷാ മാനദണ്ഡങ്ങളും ജനങ്ങളിലെത്തിക്കുന്നതിനുള്ള ബോധവത്കരണമാണ് പ്രതിജ്ഞയിലൂടെ ഉദ്ദേശിക്കുന്നത്. ആറ്റിങ്ങൽ സി. ഐ വിവി ദിപിൻ, എസ്‌.ഐ എസ്. സനൂജ്, സിപിഒ സിയാസ് തുടങ്ങിയവർ പങ്കെടുത്തു.