ആറ്റിങ്ങലിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാത്രി 9 മണി വരെയാക്കാൻ നഗരസഭ തീരുമാനം

ആറ്റിങ്ങൽ : ഓണം പ്രമാണിച്ച് പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാത്രി 9 മണി വരെയാക്കാൻ നഗരസഭ തീരുമാനം. അതേ സമയം വ്യാപാര സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

പട്ടണത്തിലെ മാർക്കറ്റുകൾക്കും നിയന്ത്രണ വിധേയമായി പ്രവർത്തിക്കാം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമെ പട്ടണത്തിൽ മത്സ്യവിൽപ്പനയ്ക്കുള്ള അനുമതി നൽകുകയുള്ളൂ. വഴിയോരക്കച്ചവടങ്ങൾക്കും കർശന നിയന്ത്രണമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു