ആറ്റിങ്ങലിൽ ‘സ്വാനിധി’ ധനസഹായം വിതരണം ചെയ്തു

ആറ്റിങ്ങൽ: ‘സ്വാനിധി’ ധനസഹായം ചെയർമാൻ വിതരണം ചെയ്തു.
പട്ടണത്തിലെ വഴിയോര കച്ചവടക്കാർക്ക് ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ വഴി സ്വാനിധി ധനസഹായ പദ്ധതി നടപ്പിലാക്കി. ആഴ്ചകളായി നഗരത്തിൽ സാമൂഹ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് മാർക്കറ്റുകളും വഴിയോര കച്ചവടങ്ങളും നഗരസഭ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിൽ സാമ്പത്തികപരമായി പ്രതിസന്ധി നേരിടുന്ന ഇത്തരക്കാരെ സഹായിക്കുന്നതിനാണ് സർക്കാരിന്റെ സ്വാനിധി എന്ന ധനസഹായ പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു.
കുടുംബശ്രീ എൻ.യു.എം. എൽ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഐ.ടി.ബി.ഐ, ഇന്ത്യൻ എന്നീ ബാങ്കുളാണ് ധനസഹായത്തിനാവശ്യമായ തുക ലോണായി നൽകുന്നത്.
നഗരസഭാ സെക്രട്ടറി എസ്. വിശ്വനാഥൻ, സി.ഡി.എസ് ചെയർപേഴ്സൺ എ. റീജ, ബാങ്ക് അധികൃതർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.