ആറ്റിങ്ങൽ വില്ലേജ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചു, വില്ലേജ് ഓഫീസിൽ പോയവർ ശ്രദ്ധിക്കണം

ആറ്റിങ്ങൽ : ആറ്റിങ്ങൽ വില്ലേജ് ഓഫീസർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇന്ന് വൈകുന്നേരമാണ് സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ വ്യക്തമായത്.ഇദ്ദേഹം അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലായിരുന്നു. വില്ലേജ് ഓഫീസിൽ പോയവർ ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായാൽ അടിയന്തിരമായി വലിയകുന്ന് താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് നഗരസഭ ചെയർമാൻ എം പ്രദീപ് അറിയിച്ചു.