സംയുക്ത ദേശീയ പ്രക്ഷോഭം, ആറ്റിങ്ങലിൽ 126 കേന്ദ്രങ്ങളിൽ

ആറ്റിങ്ങൽ : റയിൽവെ ,കൽക്കരി, വൈദ്യുതി, ബി.പി.സി.എൽ, പ്രതിരോധം, ബഹിരാകാശം എന്നീ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും തുച്ഛമായ വിലയ്ക്ക് വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടിയ്ക്കെതിരെ ബി എം എസ്. ഒഴികെ മറ്റു കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തിയ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ആറ്റിങ്ങൽ ഏര്യായിൽ 126 വീടുകളിലും സ്ഥാപനങ്ങളിലുമായി പ്രതിഷേധിച്ചു.

സി ഐ റ്റി യു സംസ്ഥാന കമ്മറ്റി അംഗങ്ങളായ ആർ.രാമു, ആർ.സുഭാഷ്, അഡ്വ. ആറ്റിങ്ങൽ ജി സുഗുണൻ, ജില്ലാ ഭാരവാഹികളായ അഡ്വ.ബി.സത്യൻ എം.എൽ.എ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ എം.വി.കനകദാസ് ,സി.പയസ്, വി.വിജയകുമാർ, വേണുഗോപാലൻ നായർ, എസ്, ചന്ദ്രൻ, എം മുരളി ,അഡ്വ.സി.ജെ.രാജേഷ് കുമാർ, പി.മണികണ്ഠൻ, കെ.അനിരുദ്ധൻ, എസ്.ആർ.ജ്യോതി ,ബി.എൻ.സൈജുരാജ്, വി.ലൈജു ,ആർ.ജറാൾഡ്,ഇഗ്നേഷ്യസ് ലയോള ,ജി.വ്യാസൻ ,ബി.രാജീവ്, രവീന്ദ്രൻ നായർ, ബിനു, അജി, സുരേഷ് ബാബു, തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ സമരങ്ങളിൽ പങ്കെടുത്തു.