അയിലം മൈവള്ളിഏലാ പൗരാവലി ചികിത്സ ധനസഹായങ്ങൾ വിതരണം ചെയ്തു

അയിലം : മൈവള്ളിഏലാ പൗരാവലിയുടെ നേതൃത്വത്തിൽ അരലക്ഷം (50,000)രൂപ അയിലം വാസുദേവപുരം ചരുവിള വീട്ടിൽ അഖിലിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നൽകി. കൂടാതെ അയിലം കിഴക്കേവിള വീട്ടിൽ ഗിരീഷിന്റെ ചികിത്സയ്ക്കായി അയ്യായിരം(5000)രൂപയും, അയിലം അഞ്ജനാ ഭവൻ,കുന്നിക്കോട്ടുകോണം ജനാർദ്ദനന്റെ ചികിത്സക്കായി അയ്യായിരം (5000)രൂപയും നൽകി.