ബൈക്കുകൾ കൂട്ടിയിടിച്ച് വെഞ്ഞാറമൂട് സ്വദേശി മരിച്ചു.

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ആലന്തറക്കും കീഴായികോണത്തിനും ഇടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വെഞ്ഞാറമൂട് സ്വദേശി മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്.വെഞ്ഞാറമൂട് ഉദിമൂട്മംഗലത്തു വീട്ടില്‍ മുഹമ്മദ് ഷാന്‍ (23) ആണ് മരിച്ചത്. എതിരെ വന്ന ബൈക്ക് യാത്രികരായ നഗരൂര്‍, തേക്കിന്‍കാട്ടില്‍ കൃഷ്ണ കൃപയില്‍ അര്‍ജ്ജുന്‍ (19), ആറ്റിങ്ങല്‍, വഞ്ചിയൂര്‍ കാട്ടില്‍ പുത്തന്‍വീട്ടില്‍ റമീസ് (19) എന്നിവര്‍ക്കും പരുക്കേറ്റത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന മാതാവിനെ കണ്ട് മടങ്ങി വീട്ടിലേക്ക് വരവ് എതിരെ വന്ന ബൈക്കുമായി കൂട്ടി ഇടിച്ചാണ് അപകടം.