മാനസിക രോഗിയായ യുവാവ് സഹോദരനെ തലക്കടിച്ചു കൊലപ്പെടുത്തി

അരുവിക്കരയിലെ കാച്ചാണിയിൽ പുലർച്ചെ മാനസിക പ്രശ്നമുള്ള യുവാവ് അനുജനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. കാച്ചാണി ബിസ്മി നിവാസിൽ ഷമീർ ( 27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. മാനസിക രോഗം ഉള്ള ഹിലാലിനെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ റേഡിയോ ഓഫ് ചെയ്ത വൈരാഗ്യത്തിൽ ഹാളിൽ ഉറങ്ങി കിടന്ന അനുജനെ ജേഷ്ഠൻ തല്ക്ക അടിച്ച് കൊന്നതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.