ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ 11 പേർക്ക് കോവിഡ്

ചെറുന്നിയൂർ : തിരുവനന്തപുരം ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുള്ള റിപ്പോർട്ടിൻ പ്രകാരം ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ നാല് വാർഡുകളിലായ് 11 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്.

വാർഡ് നമ്പർ 1 അയന്തി – 3 ,
വാർഡ് നമ്പർ 2 പാലച്ചിറ – 3 ,
വാർഡ് നമ്പർ 7 ദളവാപുരം 3 ,
വാർഡ് നമ്പർ 10 മുടിയക്കോട് 2

എന്നീ ക്രമത്തിലാണ് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെല്ലാം വ്യത്യസ്ത പ്രായത്തിലുള്ളവരും , സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ശ്രദ്ധിയ്ക്കേണ്ട മറ്റൊരു കാര്യം ദളവാപുരത്തു നിന്നും പാലച്ചിറയിലേയ്ക്ക് പോകുന്ന റോഡിൽ ഇടതു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ദന്തൽ ഹോസ്പിറ്റലിലെ ഡോക്ടർക്കും , ഒരു സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോസ്പിറ്റലുമായ് ബന്ധപ്പെട്ട് ചികിത്സയ്ക്ക് വന്നവരുടെയെല്ലാം ലിസ്റ്റ് ഇതിനകം എടുക്കുകയും അവരെയെല്ലാം വിവരം ധരിപ്പിച്ചിട്ടുമുണ്ട് . ബാക്കിയുള്ളവരെല്ലാം വിവിധ മേഖലകളിൽ ബന്ധമുള്ളവരാണ്. അവരുമായി പ്രാഥമിക സമ്പർക്കത്തിലുള്ളവരെ എല്ലാം കണ്ടെത്തുന്നതിനുള്ള ശ്രമം നടന്നു വരുന്നു . വളരെ ഗൗരവകരമായ സാഹചര്യമാണ് ഇപ്പോൾ ചെറുന്നിയൂരിൽ നില നിൽക്കുന്നത് . ഗ്രാമപഞ്ചാത്തും ആരോഗ്യ വകുപ്പും അതീവ ജാഗ്രതയോടെ തന്നെ ഇവരുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ ശ്രമിയ്ക്കുന്നുണ്ട്. പോലീസിന്റെ സഹായത്തോടു കൂടി മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ ആവശ്യമായ ക്രമീകരണം എങ്ങനെ നടത്താമെന്ന ചർച്ച നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ നിരീക്ഷണത്തിൽ കഴിയേണ്ടതാണ് . ഇതിനെ കുറിച്ച് കൂടുതലായി എന്തെങ്കിലും അറിവുള്ളവർ വിവരം പഞ്ചായത്തിനെയോ മെഡിക്കൽ ഓഫീസറെയോ അറിയിക്കേണ്ടതാണ് . ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ട സമയമാണെന്നും ഭയമല്ല വേണ്ടത് വേണ്ടതെന്നും അഡ്വ ബി സത്യൻ എംഎൽഎ അറിയിച്ചു.