ചിറയിൻകീഴിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അഞ്ചുതെങ്ങ് സ്വദേശി മരിച്ചു

ചിറയിൻകീഴ്: ചിറയിൻകീഴിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അഞ്ചുതെങ്ങ് സ്വദേശി മരിച്ചു. അഞ്ചുതെങ്ങ് കേട്ടുപുര വീട്ടിൽ സന്തോഷ് കുമാർ(42)ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിക്ക് ചിറയിൻകീഴ് പണ്ടകശാലയ്ക്ക് സമീപമാണ് അപകടം നടന്നത്. എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. സന്തോഷ് കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എതിർദിശയിൽ ബൈക്കിൽ വന്ന യുവാവ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സന്തോഷ് കുമാറിന്റെ മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും എന്നാണ് വിവരം.

ഭാര്യ : ബിന്ദു
5 മാസം പ്രായമുള്ള ആൺകുട്ടി ഉണ്ട്