കടയ്ക്കാവൂരിൽ 2 പേർക്കും അഞ്ചുതെങ്ങിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന കോവിഡ് പരിശോധനയിൽ 3 പേർക്ക് കൂടി രോഗം കണ്ടെത്തുകയും 17 പേർ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

കടയ്ക്കാവൂർ 102 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 2 പേർക്കും അഞ്ചുതെങ്ങിൽ 20 പേരിൽ നടത്തിയ പരിശോധനയിൽ ഒരാളിനും രോഗമുള്ളതായി കണ്ടെത്തി. വക്കത്തു 20 പേരിലും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 19 പേരിലും നടത്തിയ ആൻ്റിജൻ പരിശോധനയിലും ആർക്കും രോഗമില്ല. കഠിനംകുളം കോവിഡ് ട്രീറ്റ്മെൻറ് സെൻ്ററിൽ നിന്ന് അഞ്ചുതെങ്ങിലെ15 പേരും വക്കത്തുനിന്നു ചിറയിൻ കീഴിലെയും മുദാക്കലിലേയും ഒരാൾ വീതം രോഗമുക്തരായി പുറത്തിറങ്ങി.ഡോക്ടർ രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ പരിശോധന ശനിയാഴ്ചയും തുടരും