അഞ്ചുതെങ്ങിൽ 15 പേർക്കും കടയ്ക്കാവൂരിൽ 10 പേർക്കും കോവിഡ്, ചിറയിൻകീഴ് ബ്ലോക്ക് പരിധിയിൽ പോലീസുകാരൻ ഉൾപ്പടെ 30 രോഗികൾ…

ചിറയിൻകീഴ് : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന കോവിഡ് പരിശോധനയിൽ 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. 175 പേരെയാണ് ഇന്ന് പരിശോധിച്ചത്. അഞ്ചുതെങ്ങിൽ 46 പേരെ പരിശോധിച്ചതിൽ 15 പേർക്കും കടയ്ക്കാവൂർ ചമ്പാവിൽ 49 പേരെ പരിശോധിച്ചതിൽ 10 പേർക്കും ചിറയിൻകീഴ് കടകത്ത് 46 പേരെ പരിശോധിച്ചതിൽ 3 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 34 പേരെ പരിശോധിച്ചതിൽ 2 പേർക്കുമാണ് രോഗം കണ്ടെത്തിയത്.ഇവരെ വക്കത്തെയും അകത്തുമുറിയിലെയും കോവിഡ് ചികിത്സാ സെൻ്ററിലേയ്ക്ക് മാറ്റി. ഇതിൽ ഒരാൾ പോലീസുകാരനാണ്.നെടുംങ്ങണ്ട കോവിഡ് ചികിത്സാകേന്ദ്രത്തിൽ നിന്നു 22 പേർ ഇന്ന് രോഗമുക്തരായി.

ഇന്ന് 986 പേരാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിരീക്ഷണത്തിലുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ്സുരേന്ദ്രനും പറഞ്ഞു.

വക്കം – 63 കിഴുവിലം – 96, മുദാക്കൽ – 78, അഞ്ചുതെങ്ങ് -285 കടയ്ക്കാവൂർ – 118, ചിറയിൻകീഴ് – 346 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്.306 പേർ വിദേശത്തു നിന്നു വന്നവരും 680 പേർ ഇതര സംസ്ഥാനത്തു നിന്നു വന്നവരും സമ്പർക്ക പട്ടികയിലുള്ളവരുമാണ്. 631 പേർ ഹോം ക്വാറൻ്റയിനിലും 52 പേർ ഇൻസ്റ്റിറ്റ്യൂഷനിലും 303 പേർ ഹോസ്പിറ്റൽ ഐസ്വലേഷനിലുമാണ്.

നോഡൽ ഓഫീസർ ഡോ.രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഡോ.അശ്വനിരാജ്, ഡോ. ദീപക്, ഡോ.മഹേഷ്, ഡോ. ഭാഗ്യലക്ഷ്മി, ഡോ.നബീൽ, ഡോ. വീണ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധിക്കുന്നത്. നാളെയും തുടരും.