ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഇന്ന് 25 പേർ രോഗമുക്തരായി

ചിറയിൻകീഴ് : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഇന്ന് 25 പേർ കൂടി രോഗമുക്തരായി. വക്കം കോവിഡ് ചികിത്സാകേന്ദ്രത്തിൽ നിന്ന് 11 പേരും അകത്തുമുറി എസ് ആർ മെഡിക്കൽ കോളേജിൽ നിന്ന് 13 പേരും അഞ്ചുതെങ്ങിൽ നിന്ന് ഒരാളുമാണ് ഇന്ന് രോഗമുക്തരായി പുറത്തിറക്കിയത്.

ഇന്ന് കടയ്ക്കാവൂരിൽ 102 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിലും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 59 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിലും ആർക്കും രോഗമില്ലെന്നു കണ്ടെത്തി. ആർ റ്റി പി സി ആർ ടെസ്റ്റിൻ്റെ ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. കോവിഡ് – 19 താലൂക്ക്തല നോഡൽ ആഫീസർ ഡോ.രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിലുള്ള പരിശോധന സംഘം നാളെ അഞ്ചുതെങ്ങിൽ പരിശോധന നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷും ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.