ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ ഒരുക്കി ബ്ലോക്ക് പഞ്ചായത്ത്

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ അന്നശ്രീ പദ്ധതി പ്രകാരം താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും5-ാം വർഷവും വിഭവസമൃദ്ധമായ തിരുവോണ സദ്യ ഒരുക്കി. താലൂക്കാശുപത്രിയിലെ ക്യാൻറീൻ നടത്തി വരുന്ന ശാർക്കരേശ്വരി കുടുംബശ്രീയാണ് ഇന്ന് ഭക്ഷണം നൽകിയത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 10 പേർക്കു മാത്രമാണ് സദ്യ വിളമ്പിയത് .ബാക്കിയുള്ളവർക്ക് ഭക്ഷണ പൊതികളാണ് നൽകിയത്.ഭക്ഷണ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ ,അഞ്ചുതെങ്ങ് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വി.ലൈജു ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു എസ് ,അരുൺ ജെ.എസ്. എന്നിവർ പങ്കെടുത്തു.