അഞ്ചുതെങ്ങിൽ 6 പേർക്കും കടയ്ക്കാവൂരിൽ 3 പേർക്കും ചിറയിൻകീഴിൽ 5 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന കോവിഡ് പരിശോധനയിൽ 24 പേർക്കു കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.8 പേർ കൂടിരോഗമുക്തരായി. ചിറയിൻകീഴ് പെരുമാതുറയിൽ 26 പേരെ പരിശോധിച്ചതിൽ 10 പേർക്കും അഞ്ചുതെങ്ങ്സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ 47 പേരെയും മാമ്പള്ളിയിൽ 32 പേരെ പരിശോധിച്ചതിൽ 3 പേർ വീതം 6 പേർക്കും കടയ്ക്കാവൂർ ചമ്പാവിൽ 60 പേരെ പരിശോധിച്ചതിൽ 3 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 59 പേരെ പരിശോധിച്ചതിൽ 5 പേർക്കും കൂടി രോഗമുള്ളതായി കണ്ടെത്തി അഞ്ചുതെങ്ങ് നെടുങ്ങണ്ട കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നു അഞ്ചുതെങ്ങിലുള്ള 6 പേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കടയ്ക്കാവൂരിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ നിന്നും ഒരാൾ വീതവും രോഗമുക്തരായിപുറത്തിറങ്ങി.ഡോ.രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഡോ. ദീപക്, ഡോ.ഭാഗ്യലക്ഷ്മി, ഡോ.മഹേഷ്, ഡോ.നബീൽ, ഡോ.രശ്മി എന്നിവരാണ് പരിശോധിച്ചത്. വ്യാഴാഴ്ചയുംപരിശോധന ഉണ്ടാകും.