ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 6 പേർക്കു കൂടി കോവിഡ്

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ നടന്ന 56 പേരുടെ ആൻറിജൻ പരിശോധനയിൽ 3 പേർക്കും കഴിഞ്ഞ ദിവസത്തെ ആർ റ്റി പി സി ആർ ടെസ്റ്റിൽ ചിറയിൻകീഴിലെ 3 പേർക്കു കൂടിയും രോഗം കണ്ടെത്തിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.
നെടുങ്ങണ്ടയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നു അഞ്ചുതെങ്ങിലെ 3 പേർ കൂടി രോഗമുക്തരായി.