ചിറയിൻകീഴിൽ രണ്ടു കോവിഡ് മരണം, ഒരാളുടെ ഫലം വന്നത് സംസ്കാര ചടങ്ങിന് ശേഷം

ചിറയിൻകീഴ് : ചിറയിൻകീഴ് സ്വദേശിനികൾ കോവിഡ് ബാധിച്ച് മരിച്ചു. പുരവൂർ സ്വദേശി കമലമ്മ (76), ചിറയിൻകീഴ് സ്വദേശി രമാദേവി (68) എന്നിവരാണ് മരിച്ചത്.

ഇരുവരുടെയും മരണശേഷമാണു കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയത്.

ചിറയിൻകീഴ് പുരവൂർ ആശാരിവിളാകത്ത് വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ കമലമ്മയുടെ ആന്റീജൻ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ നിന്ന് വിട്ടുകൊടുത്തു. വെളളിയാഴ്ച രാത്രി 9.50-നാണ് മരണം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ച് 2.30-തോടെ സംസ്‌ക്കരിച്ചു. വൈകീട്ടോടെ ആർ.റ്റി.പി.സി.ആർ ഫലം വന്നതിൽ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. കിഴുവിലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കി. 28 കുടുംബങ്ങൾ നീരീക്ഷണത്തിലേയ്ക്ക് മാറ്റി. പതിനഞ്ചോളം പേർ പ്രാഥമിക സമ്പർക്ക പട്ടികയിൽ. മൂന്നുവർഷമായി പക്ഷാഘാതത്തിന് ചികിത്സയിൽ. രണ്ടുവർഷമായി ഹൃദ്രോഗത്തിന് ചികിത്സയിൽ. വെള്ളിയാഴ്ച രാത്രി 8.00-മണിയോടെ നെഞ്ചുവേദനയും ശ്വാസതടസ്സവുമുണ്ടായി. ചിറയിൻകീഴ് താലൂക്കാശുപത്രി പരിശോധനയിൽ ഉയർന്ന രക്തസമ്മർദ്ദവും ഹൃദയാഘാതവുമുണ്ടായി. 9.50-ന് മരിച്ചു. കിഴുവിലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് എത്തി മരണം നടന്ന വീടും പരിസരവും ഉൾപ്പെടെ റോഡും ഇടവഴികളും പ്രാഥമിക പട്ടികയിലുള്ളവരുടെ വീടും പരിസരവും അണുനശീകരണം നടത്തി. കൂടാതെ പട്ടികയിലുള്ള 28 കുടുംബങ്ങൾ നിരീക്ഷണത്തിലാണ്. കമലമ്മയുടെ കുടുംബത്തിലുള്ള മൂന്നുപേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഫലം അറിഞ്ഞിട്ടില്ല.

രാമദേവിയുടെ ആദ്യത്തെ ആന്റിജൻ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. പിന്നീട് മരണമടഞ്ഞ ശേഷം രണ്ടാമത്തെ സ്രവ പരിശോധനയിലും പോസിറ്റീവ് കണ്ടെത്തി. മൃതദേഹം വീട്ടിൽ സംസ്കരിക്കാൻ സൗകര്യം ഇല്ലാത്തതുകൊണ്ട് നാളെ തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് വിവരം.