അഞ്ചുതെങ്ങ് സി.ഐയ്ക്കും കോവിഡ്, ചിറയിൻകീഴ് ബ്ലോക്ക് പരിധിയിൽ ഇന്ന് 19 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് 282 പേരെ പരിശോധിച്ചതിൽ 19 പേർക്കു കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

അഞ്ചുതെങ്ങിൽ മത്സ്യകച്ചവടത്തിനു പോകുന്ന സ്ത്രീകൾക്കായി 3 കേന്ദ്രങ്ങളിലായി 199 പേരെ പരിശോധിച്ചതിൽ 18 പേർക്കു കൂടി രോഗമുള്ളതായി കണ്ടെത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അഞ്ചുതെങ്ങിൽ നിറസാന്നിദ്ധ്യമായിരുന്ന അഞ്ചുതെങ്ങ് പോലീസ് സർക്കിൾ ഇൻസ്പെക്ടർക്കും രോഗം സ്ഥിരീകരിച്ചു.

മാമ്പള്ളിയിൽ സെൻ്റ് അലോഷ്യസ് എൽ.പി.സ്കൂളിൽ 75 പേരുടെ പരിശോധനയിൽ 12 പേർക്കും അഞ്ചുതെങ്ങ് സെൻ്റ് ജോസഫ് സ്കൂളിൽ 74 പേരെ പരിശോധിച്ചതിൽ 6 പേർക്കും രോഗമുള്ളതായി കണ്ടെത്തി.

പൂത്തുറ സെൻ്റ് ജോസഫ് ക്ലൂണി സ്കൂളിൽ 50 പേരെ പരിശോധിച്ചതിൽ ആർക്കും രോഗമില്ലെന്നു കണ്ടെത്തി.

ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 83 പേരെ പരിശോധിച്ചതിൽ ഒരാളിനു രോഗമുള്ളതായി കണ്ടെത്തി.

നെടുങ്ങണ്ട കോവിഡ് സെൻ്ററിൽ നിന്നു ഒരാളും കടയ്ക്കാവൂരിൽ നിന്നു 3 പേരും രോഗമുക്തരായി.

നോഡൽ ഓഫീസർ ഡോ.രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഡോ.നബീൽ ,ഡോ.രശ്മി, ഡോ.മഹേഷ്, ഡോ.നവീന, ഡോ. നീലിമ, സ്റ്റാഫ് നഴ്സ് മാരായ റീജ ഡെന്നീസ്, ഗീതു എന്നിവരാണ് പരിശോധന നടത്തിയത്