അഞ്ചുതെങ്ങിൽ 12 പേർക്കും പെരുമാതുറയിൽ ഒരാൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

ചിറയിൻകീഴ് : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന കോവിഡ് പരിശോധനയിൽ 13 പേർക്കു കൂടി രോഗം കണ്ടെത്തിയിട്ടുണ്ടെന്നും18 പേർ കൂടിരോഗമുക്തരായിട്ടുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചു തെങ്ങ്സുരേന്ദ്രനും അറിയിച്ചു.

ഇന്ന് അഞ്ചുതെങ്ങ് മാമ്പള്ളിയിൽ 50പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 12 പേർക്കും പെരുമാതുറയിൽ 52 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ ഒരാളിനും രോഗമുള്ളതായി കണ്ടെത്തി.

വക്കം നിലയ്ക്കാമുക്ക് യുപി സ്കൂളിൽ 40 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിലും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 26 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിലും ആർക്കും രോഗമില്ല.

ആർ റ്റി പി സി ആർ പരിശോധന നടത്തിയ 15 പേരുടെ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും. അഞ്ചുതെങ്ങിലെ 16 പേർ നെടുങ്ങണ്ട കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും കടയ്ക്കാവൂരിലെ രണ്ടു പേർ അകത്തുമുറി എസ് ആർ മെഡിക്കൽ കോളേജിൽ നിന്നും ഉൾപ്പെടെ 18 പേർ രോഗമുക്തരായി.

നോഡൽ ആഫീസർ ഡോ. രാമകൃഷ്ണ ബാബു, ഡോ.എൻ.എസ്.സിജു, ഡോ. ഷ്യാംജി വോയ്സ്, ഡോ. ദീപക്, ഡോ.മഹേഷ്, ഡോ.പ്രദീപ്, ഡോ.നബീൽ, ഡോ.രശ്മി, ഡോ.ശരത് കുമാർ, ഡോ.രാജീവ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. നാളെയും പരിശോധന ഉണ്ടാകും