ചിറയിൻകീഴിന്റെ കതിർമണി അരി വിപണിയിൽ .

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ 2019 – 2020 പദ്ധതി പ്രകാരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവ്വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ ഇടയ്‌ക്കോട് സർവ്വീസ് സഹകരണ ബാങ്ക് വഴി കർഷകരിൽ നിന്നും സംഭരിച്ച ജൈവ നെല്ല് അഗ്രോ സർവ്വീസ് സെന്ററിലെ ഹരിതകർമ്മസേന അരിയാക്കി “കതിർമണി ” എന്ന ബ്രാൻഡില്‍ വിപണിയിലിറക്കി. കതിർമണി ബ്രാൻഡിൻ്റെ ആദ്യ വിൽപ്പന ഡെപ്യൂട്ടി സ് പീക്കർ വി ശശി ജില്ലാ പഞ്ചായത്തംഗം ആർ ശ്രീകണ് ഠൻ നായർക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.സുഭാഷ് അധ്യക്ഷനായി. കിഴുവിലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അൻസാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമാബായി അമ്മ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫിറോസ് ലാൽ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി സുലേഖ,ബ്ലോക്ക്‌ പഞ്ചായത്തംഗം എസ്.ചന്ദ്രൻ,ഇളമ്പ ഉണ്ണികൃഷ്ണൻ,ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോർജ്ജ് അലക്‌സാണ്ടർ,ആത്മ പ്രോജെക്റ്റ് ഡയറക്ടർ സുനിൽകുമാർ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ നൗഷാദ്,ബി.ഡി.ഒ ലെനിൻ,ഇടയ്‌ക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.