നെടുമങ്ങാട് ചങ്ക്ബ്രോസ് വാട്സപ്പ് കൂട്ടായ്മയുടെ വാർഷികം : ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം നടത്തി

നെടുമങ്ങാട് : നെടുമങ്ങാട്, വലിയമല ചങ്ക്ബ്രോസ് വാട്സപ്പ് കൂട്ടായ്മയുടെ നാലാമത് വാർഷികത്തോട് അനുബന്ധിച്ചു മുൻ വർഷങ്ങളിലെ പോലെ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും ക്യാഷ് അവാർഡ് വിതരണവും കോവിഡ് 19 മാനദണ്ഡം അനുസരിച്ചു നടത്തി. ചങ്ക് ബ്രോസ് പ്രതിനിധി ജയേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പതിനാറാം കല്ല് വാർഡ് കൗൺസിലറും മുൻ നഗരസഭ ചെയർമാനുമായ വട്ടപ്പാറ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് മുൻസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി.പ്രദീപ്, മുൻ കൗൺസിലർ എൻ.ഗീതദേവി, ചങ്ക്ബ്രോസിന്റെ പ്രതിനിധികളായ ഷജീർ, സുജിത്, സൂരജ്, രഞ്ജിത്, സുമേഷ് എന്നിവർ പങ്കെടുത്തു.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥി മുഹമ്മദ്‌ ഷാ ക്കു രജീഷ് മെമ്മോറിയൽ എവറോളിങ് ട്രോഫിയും, ഗീതദേവി സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും പ്ലസ്‌ടു പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥി ഫാത്തിമ എസ് റഹീമിന് സുബേദാർ പ്രദീപ് ദാമോദരൻ എവറോളിങ് ട്രോഫിയും സെൽമാസ്റ്റർ സ്മാർട്ട്‌ ഫോൺ സർവീസ് സെന്റർ നെടുമങ്ങാട് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും നൽകി. കൂടാതെ കൂടുതൽ മാർക്ക് കരസ്ഥമാക്കിയ അനന്തു അശോകൻ, സ്രീതു എസ് കുമാർ എന്നിവർക്ക് ലാലു പതിനാറാം കല്ല്, ഗീതദേവി എന്നിവർ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും നൽകി..