ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണപ്പുടവ നൽകി

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണപ്പുടവ വിതരണം ചെയ്തു. ബന്ധുക്കളോ വേണ്ടപെട്ടവരോ ഇല്ലാതെ വഴിയോരങ്ങളിലും ക്ഷേത്ര പറമ്പുകളിലും അന്തിയുറങ്ങുന്നവരും അഗതി മന്ദിരങ്ങളിൽ കഴിയുന്നവർക്കും ആണ് ഓണ പുടവ ലഭ്യമാക്കിയത്. സംഘം പ്രസിഡന്റും ബ്ലോക്ക്‌ പഞ്ചായത്ത് അംഗവുമായ ഇളമ്പ ഉണ്ണികൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി രതീഷ് രവീന്ദ്രൻ, ബോർഡ് മെമ്പർ എ.സബീല, സജിൻ, കലാഭവൻ മണി സേവന സമിതി പ്രസിഡന്റ് അജിൽ മണിമുത്ത്‌ തുടങ്ങിയവർ പങ്കെടുത്തു.